തൃശൂർ മെഡിക്കൽ കോളേജിൽ തീപിടിത്തം
Aug 4, 2026, 18:11 IST
തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം. മദർ ആൻഡ് ചൈൽഡ് വിഭാഗത്തിന്റെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മൂന്നാം നിലയിൽ നിന്ന് പുക ഉയരുകയായിരുന്നു.ഉടൻ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.രോഗികളെ പാർപ്പിക്കുന്ന കെട്ടിടമല്ലാത്തതിനാൽ അപകടമൊഴിവായി. എസിയിൽ തീപിടിച്ചുവെന്നാണ് നിഗമനം.