കാസർകോട് ചീമേനിയിൽ സ്കൂൾ വാഹനത്തിൽ അഞ്ചുവയസുകാരിക്ക് പീഡനം
Updated: Nov 11, 2026, 15:41 IST
കാസർകോട് ചീമേനിയിൽ അഞ്ചുവയസുകാരി സ്കൂൾ വാഹനത്തിൽ പീഡനത്തിനിരയായതായി പരാതി. നവംബർ ആറിനാണ് കേസിനാസ്പദമായ സംഭവം . കുട്ടിയുടെ രക്ഷിതാക്കൾ ചീമേനി പൊലീസിൽ പരാതി നൽകി.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ ഉൾപ്പെട്ടയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കുട്ടിയുടെ പ്രായം പരിഗണിച്ച് മജിസ്ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.