നിലമ്പൂരിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ മലവെള്ളപ്പാച്ചിൽ; രണ്ടുപേർ മരിച്ചു
Sep 20, 2026, 21:23 IST
നിലമ്പൂർ ചോക്കാട് ടി.കെ. നഗറിലെ പൂക്കോട്ടുംപാടം കോട്ടപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. പ്രദേശത്ത് സന്ദർശകർ ധാരാളമുണ്ടായിരുന്ന സമയത്ത് ഇരച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ അഞ്ചുപേരെ കാണാതാകുകയായിരുന്നു. ഇതിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും കൃത്യസമയത്ത് മുന്നറിയിപ്പ് നൽകിയതിനാൽ കൂടുതൽ ആളുകൾ പുഴയിൽ നിന്ന് കയറി രക്ഷപ്പെടുകയായിരുന്നു. നിലമ്പൂർ ഡിവൈ.എസ്.പി റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫയർഫോഴ്സും വനംവകുപ്പും ചേർന്ന് രാത്രി വൈകിയും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.