വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചു; ഫെമ പ്രകാരം മിന്ത്രക്കെതിരെ കേസെടുത്ത് ഇഡി
Jul 23, 2025, 18:09 IST
ഇന്ത്യൻ ഇ - കൊമേഴ്സ് പ്ലാറ്റ്‌ഫോമായ മിന്ത്രക്കെതിരെ ഫെമ നിയമപ്രകാരം കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചു എന്ന് ആരോപിച്ചാണ് കേസെടുത്തത്.
1654.35 കോടി രൂപയുടെ നിയമലംഘനങ്ങൾ നടത്തിയെന്നാരോപിച്ചാണ് കേസ്. മിന്ത്രയുടെ അനുബന്ധ സ്ഥാപനങ്ങൾ, ഡയറക്ടർമാർ എന്നിവയ്‌ക്കെതിരേയും കേസുണ്ട്. 1999-ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമുള്ള പരാതിയിലാണ് നടപടി. ഹോൾസെയിൽ വിൽപ്പന നടത്തുന്നുവെന്ന വ്യാജേന വ്യത്യസ്ത ബ്രാൻഡുകളുടെ റീട്ടെയിൽ വിൽപനയാണ് മിന്ത്ര നടത്തിയതെന്നും ഇത് വിദേശനാണ്യ വിനിമയ നിയമത്തിന്റെ ലംഘനമാണെന്നും ഇഡി വ്യക്തമാക്കി.