കൽദായ സഭാ മുൻ ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേമിന്റെ പൊതുദർശന ചടങ്ങുകൾ ഇന്നും നാളെയും
Jul 8, 2025, 11:35 IST
കൽദായ സഭാ മുൻ ആർച്ച് ബിഷപ്പ് ഡോ.മാർ അപ്രേമിന്റെ പൊതുദർശന ചടങ്ങുകൾ ഇന്നും നാളെയുമായി നടക്കും. തൃശൂർ മാർത്ത മറിയം വലിയ പളളിയിലാണ് പൊതുദർശനം. വ്യാഴാഴ്ച രാവിലെ കുർബാന, ശുശ്രൂഷ, നഗരികാണിക്കൽ തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം ഒരുമണിയോടെ കുരുവിളയച്ചൻ പളളിയിലാണ് അപ്രേമിന്റെ സംസ്‌കാരശുശ്രൂഷകൾ നടക്കുക. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘ നാളായി വിശ്രമ ജീവിതത്തിലായിരുന്ന മുൻ സഭാ അധ്യക്ഷൻ ചികിത്സയിലിരിക്കെ ഇന്നലെയാണ് വിടവാങ്ങിയത്. കൽദായ സഭയുടെ അധ്യക്ഷനായി 54 വർഷമാണ് അപ്രേം സേവനം അനുഷ്ഠിച്ചത്.