ചിറ്റൂർ മുൻ എം.എൽ.എ കെ. അച്യുതൻ അന്തരിച്ചു

 

മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ. അച്യുതൻ അന്തരിച്ചു. 76 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.1996 മുതൽ 2016 വരെ തുടർച്ചയായി അഞ്ച് തവണ ചിറ്റൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായി പ്രവർത്തിച്ചു. ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർമാൻ, തത്തമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.നിലവിലെ ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതിന്‍റെ പിതാവ് കൂടിയാണ് കെ അച്യുതന്‍.