മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എ ശ്രീനിവാസന്‍ അന്തരിച്ചു
കെഎപി നാലാം ബറ്റാലിയന്‍ കമണ്ടാന്റും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായിരുന്ന എ ശ്രീനിവാസന്‍ (53) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധന്‍ വൈകിട്ടായിരുന്നു അന്ത്യം. കണ്ണൂര്‍ കൊറ്റാളിക്കടുത്തുള്ള അത്താഴക്കുന്ന് സ്വദേശിയാണ്. പത്തൊമ്പതാം വയസില്‍ ഏഷ്യന്‍ ജൂനിയര്‍ ഫുട്ബോള്‍ ടീമില്‍ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞു. 1990ല്‍ ജക്കാര്‍ത്തയില്‍നടന്ന ഏഷ്യന്‍ യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍സ് ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ വടക്കന്‍ കൊറിയ, ഖത്തര്‍, ഇന്ത്യോനേഷ്യ ടീമുകളുമായിനടന്ന മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 1992ല്‍ കേരള പൊലീസില്‍ എഎസ്ഐയായി. എംഎസ്പിയില്‍ ഡെപ്യൂട്ടി കമാണ്ടന്റും, ആര്‍ആര്‍എഫ്, കെഎപി 1, കെഎപി 2, കെഎപി 4 എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് കമാണ്ടന്റായും ജോലി ചെയ്തു. 2025 ജൂലൈ ഒന്നിനാണ് മാങ്ങാട്ടുപറന്പ് കെഎപി കമാണ്ടന്റായി ചുമതലയേറ്റത്. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വ്യാഴം പകല്‍ 12ന് കൊറ്റാളി സമുദായ ശ്മശാനത്തില്‍.