മുൻ മേയർ ആര്യ രാജേന്ദ്രൻ KSRTC ബസ് തടഞ്ഞ സംഭവം, പുനരന്വേഷണം ആവശ്യപ്പെട്ട് യദു ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി
Updated: Nov 19, 2026, 17:52 IST
മുൻ മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഡ്രൈവർ യദു ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി. മുൻ മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് എന്നിവർക്കെതിരെയാണ് പരാതി. കേസിൽ പൊലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും ആരോപിച്ചാണ് പുനരന്വേഷണം ആവശ്യപ്പെട്ടത്.
തിരുവനന്തപുരം പാളയത്ത് ആര്യ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് നൽകാത്തതിനെ ചൊല്ലിയാണ് മേയറും കെഎസ്ആർടിസി ഡ്രൈവറായ യദുവും തമ്മിൽ നടുറോഡിൽ വാക്കുതർക്കമുണ്ടായത്. സംഭവത്തിൽ തുടർന്നുണ്ടായ നിയമനടപടികളിൽ അന്വേഷണം ശരിയായ രീതിയിൽ നടന്നിട്ടില്ലെന്നാണ് യദുവിന്റെ ആരോപണം. കേസിൽ വീണ്ടും അന്വേഷണം നടത്തണമെന്നാണ് ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതിയിലെ ആവശ്യം.