മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു
May 12, 2026, 19:00 IST
മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരണപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തുടരുകയാണ്. സംഭവത്തിന് പിന്നാലെ ആറ് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ട് പേർ കൊണ്ടു പോകുന്ന വഴി മരണപ്പെടുകയായിരുന്നു. രണ്ട് പേർ ആശുപത്രിയിൽവെച്ചാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ മങ്കട സ്വദേശികളാണെന്നാണ് വിവരം