തൃശൂരിൽ നാലുവയസുകാരന്റെ മരണം പേനയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

 

തൃശൂർ എരുമപ്പെട്ടിയിൽ നാലുവയസുകാരന്റെ മരണം പേനയുടെ അടപ്പ് തൊണ്ടയിൽ കുരുങ്ങിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആദൂർ സ്വദേശികളായ ഉമ്മർ മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്.

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഇന്ന് രാവിലെയാണ് കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുപ്പിയുടെ അടപ്പ് പോലൊരു വസ്തു കുഞ്ഞിന്റെ തൊണ്ടയിൽ കുരുങ്ങിയതായി അവിടെ വച്ച് ഡോക്ടേഴ്‌സ് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അസ്വസ്ഥതകൾ ഗുരുതരമാകുകയും കുട്ടി മരണപ്പെടുകയുമായിരുന്നു.കുട്ടി അടപ്പ് വിഴുങ്ങിയതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സംഭവത്തിൽ എരുമപ്പെട്ടി പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.