മെസ്സിയുടെ പേരിലെ തട്ടിപ്പ്: വി. അബ്ദുറഹിമാനെ എസ്.ഐ.ടി ചോദ്യം ചെയ്തു, വിദേശയാത്ര സംബന്ധിച്ചും മൊഴിയെടുത്തു
Oct 2, 2026, 19:37 IST
ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന്റെ മറവിൽ നടന്ന തട്ടിപ്പുകേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. മന്ത്രി നടത്തിയ വിദേശയാത്രകൾ, ചട്ടങ്ങൾ പാലിക്കാതെ സ്വീകരിച്ച തീരുമാനങ്ങൾ എന്നിവ സംബന്ധിച്ച് അന്വേഷണസംഘം അദ്ദേഹത്തിൽ നിന്ന് വിശദമായ മൊഴിയെടുത്തു.
അതിനിടെ, കേസിൽ മന്ത്രിയുടെ നിലപാടുകൾക്കെതിരെ കൂടുതൽ സ്റ്റാഫംഗങ്ങൾ എസ്.ഐ.ടിക്ക് മൊഴി നൽകി. ടെൻഡർ നടപടികളില്ലാതെ സ്പോൺസറെ തെരഞ്ഞെടുക്കരുതെന്ന മുന്നറിയിപ്പും നിയമപരമായ ചട്ടങ്ങളും മന്ത്രി അവഗണിച്ചതായി അഡീഷണൽ പി.എസ് ആയിരുന്ന ജി.ആർ. രമേശ് വെളിപ്പെടുത്തി. കൂടാതെ, എയ്ഡഡ് കോളേജ് അധ്യാപികയുടെ സേവനം ദുരുപയോഗം ചെയ്തതിലും സ്പോൺസറുടെ ക്രിമിനൽ പശ്ചാത്തലം അവഗണിച്ചതിലും മന്ത്രി സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനങ്ങളെടുത്തതെന്നും സ്റ്റാഫംഗങ്ങൾ ചൂണ്ടിക്കാട്ടി.