സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര: വിവരശേഖരണം പൂർത്തിയായെന്ന് കെഎസ്ആർടിസി

 

കോൺഗ്രസ് പ്രഖ്യാപിച്ച സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പദ്ധതിയുമായി ബന്ധപ്പെട്ട വിവരശേഖരണം പൂർത്തിയായതായി കെഎസ്ആർടിസി അറിയിച്ചു.ഇതോടെ ജെൻഡർ അടിസ്ഥാനത്തിലുള്ള ടിക്കറ്റിങ് സംവിധാനം നിർത്തിവെച്ചു. നടന്നത് നിശ്ചിത സമയത്തേക്കുള്ള ട്രയൽ ആണെന്ന് അധികൃതർ അറിയിച്ചു. പുതിയ സർക്കാർ അധികാരത്തിൽ എത്തിയ ശേഷമായിരിക്കും മറ്റ് നടപടികൾ

പ്രതിദിന യാത്രക്കാരുടെ കണക്കെടുപ്പിന്റെ ഭാഗമായാണ് സ്ത്രീ, പുരുഷൻ എന്നിങ്ങനെ വേർതിരിച്ച് ടിക്കറ്റ് നൽകിയത്. പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം പേരിൽ പത്തൊൻപത് ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിച്ചത്