എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ ഷോപ്പുകൾ; മന്ത്രി പി. രാജീവ്
Jan 25, 2026, 20:14 IST
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ മരുന്നും ചികിത്സയും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.കളമശേരി മണ്ഡലത്തിൽ സംഘടിപ്പിച്ച 'ഒപ്പം' മെഡിക്കൽ ക്യാംപിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാംപിലൂടെ ഇതുവരെ കാൽലക്ഷത്തോളം പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയതായും അദ്ദേഹം അറിയിച്ചു.അതേസമയം, കളമശേരി മണ്ഡലത്തെ സമ്പൂർണ സിപിആർ സാക്ഷരത മണ്ഡലമാക്കുന്നതിന്റെ ഭാഗമായി എല്ലാവർക്കും രണ്ട് ദിവസത്തെ പ്രത്യേക പരിശീലനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ രംഗത്ത് പൊതുജന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ പദ്ധതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.