കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ യൂണിയനുകൾ
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ യൂണിയനുകൾ.സൗജന്യ യാത്ര പദ്ധതി നടപ്പിലായാൽ കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകി. ബാധ്യത നികത്താൻ കെഎസ്ആർടിസിയെ സർക്കാർ ഏറ്റെടുക്കണമെന്ന് ബി എം എസ് ആവശ്യപ്പെട്ടു. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 24 പേർ പെൻഷൻ കിട്ടാതെ ആത്മഹത്യ ചെയ്‌തെന്നും സിഐടിയു .
സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കി തുടങ്ങിയാൽ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം കെഎസ്ആർടിസിയിക്ക് നഷ്ടം 112 കോടി രൂപയാണ്. മൂന്നുമാസത്തിനുള്ളിലാണ് ഇത്രയും നഷ്ടം സംഭവിക്കുക എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഈ കണക്കുകൾ കെഎസ്ആർടിസി എം.ഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചിട്ടുണ്ട്. വിഷയം ഇന്ന് മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷമായിരിക്കും പദ്ധതി നടപ്പാക്കുക.