കേരള സർവകലാശാലയിൽ വീണ്ടും ഏറ്റുമുട്ടൽ; രജിസ്ട്രാർ അനിൽകുമാറിനെ തടയാൻ വിസി

 
കേരള സർവകലാശാലയിൽ വിണ്ടും വൈസ് ചാൻസലർ-രജിസ്ട്രാർ പോര്.രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്‌പെൻഡ് ചെയ്ത അനിൽകുമാർ ഓഫീസിൽ പ്രവേശിക്കുന്നത് തടയാനുള്ള നീക്കവുമായി വിസി മോഹനൻ കുന്നമ്മൽ . അനിൽകുമാർ ഓഫിസിൽ കയറുന്നത് തടയാൻ പോലീസ് സഹായം തേടാൻ നിലവിലെ രജിസ്ട്രാർ മിനി കാപ്പന് വിസി നിർദ്ദേശം നൽകി. സസ്‌പെൻഡ് ചെയ്ത് ഉദ്യോഗസ്ഥൻ ഓഫീസിൽ പ്രവേശിക്കുന്നത് നിയമവിരുദ്ധമെന്നാണ് വിസിയുടെ നിലപാട്. അതേസമയം, വിസിയുടെ നടപടിക്കെതിരെ അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.