കലോത്സവത്തിനായി നീക്കിവെച്ച ഫണ്ട് അനുവദിച്ചില്ല, കേരള സർവകലാശാലയിൽ എസ്എഫ്‌ഐ നടത്തിയ മാർച്ചിൽ സംഘർഷം
കലോത്സവത്തിനായി നീക്കിവെച്ച 50 ലക്ഷം രൂപയുടെ ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സർവകലാശാലയിലേക്ക് എസ്എഫ്‌ഐ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ വൈസ് ചാൻസലറുടെ ചേംബറിന് മുന്നിലെത്തി. രജിസ്ട്രാറുടെ ഓഫീസ് ഉപരോധിച്ചതോടെ സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് നീങ്ങി. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അഞ്ച് തവണ ജലപീരങ്കിയും പ്രയോഗിച്ചു.ഉച്ചക്ക് 12 മണിയോടെയാണ് എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി ബാരിക്കേഡുകൾ തകർത്ത് സർവകലാശാലയ്ക്കുള്ളിലേക്ക് പ്രവേശിച്ചത്. യൂണിയന്റെ അവസാന കലാമേള നടത്തുന്നതിനുള്ള ഫണ്ടും കായികതാരങ്ങളുടെ ടിഎയും പിടിച്ചുവെച്ചിരിക്കുന്നതിനെതിരെയാണ് മാർച്ച് സംഘടിപ്പിച്ചതെന്ന് എസ്എഫ്‌ഐ അറിയിച്ചു.ഈ വരുന്ന പതിമൂന്നാം തീയതി എസ്എഫ്‌ഐഐ വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്താമെന്ന് കമീഷണറുമായി നടത്തിയ ചർച്ചയിൽ വൈസ് ചാൻസലർ സമ്മതിച്ചു. അതേസമയം, രെജിസ്ട്രാറുമായുള്ള എസ്എഫ്‌ഐ നേതാക്കളുടെ ചർച്ച തുടരുകയാണ്