ജി. സുകുമാരൻ നായർക്ക് കൂടിക്കാഴ്ചക്ക് അവസരം നിഷേധിച്ചു മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എൻ.എസ്.എസ്

 

ജി. സുകുമാരൻ നായർക്ക് കൂടിക്കാഴ്‌ചക്ക് അവസരം നിഷേധിച്ചു മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എൻ.എസ്.എസ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കും.

എൻ.എസ്.എസ്. ജനറൽസെക്രട്ടറി ജി. സുകുമാരൻനായർ കാണാൻ അനുമതി ചോദിച്ചിട്ടും സമയംനൽകിയില്ലെന്ന ആരോപണം ഇന്നലെ മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. അദ്ദേഹം ഫോൺവിളിച്ച് കാണണമെന്ന് അറിയിച്ചിരുന്നു. കാണാമെന്നു പറയുകയുംചെയ്തു. പിന്നീട് എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് വി.ഡി. സതീശൻ ബുധനാഴ്ച നടന്ന വർത്താസമ്മേളനത്തിൽ പറഞ്ഞത് .

എന്നാൽ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വർത്താസമ്മേളനത്തിൽ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ജി. സുകുമാരൻനായർ പ്രതികരിച്ചു. മുൻപ് സന്ദർശനത്തിന് അനുമതി തേടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചിരുന്നു. തിരിച്ചുവിളിക്കാമെന്ന് അറിയിച്ചു. ആറുദിവസം കഴിഞ്ഞാണ് വിളിച്ചത്. ഒരാഴ്ച്ച കഴിഞ്ഞ് വീണ്ടും വിളിച്ചു. എറണാകുളത്തുവെച്ച് കാണാമെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി പറഞ്ഞു. അങ്ങനെ കാണേണ്ട കാര്യമല്ലെന്ന് അറിയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനോടുള്ള എൻ.എസ്.എസ്. നിലപാടിൽ ഒരു മാറ്റവുമില്ല. ഇനി കാണാൻ താത്പര്യമില്ല എന്നുമാണ് സുകുമാരൻനായർ പ്രതികരിച്ചത്.