തിരുവാഭരണ പേടകസംഘം ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻപിള്ള അന്തരിച്ചു
Sep 4, 2026, 17:42 IST
ശബരിമല അയ്യപ്പന്റെ തിരുവാഭരണ പേടകസംഘം ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻപിള്ള (91) അന്തരിച്ചു. 18-ാം വയസ് മുതൽ തിരുവാഭരണ പേടക വാഹക സംഘത്തിൽ അംഗമായതാണ് കുളത്തിനാലിൽ ഗംഗാധരൻപിള്ള.
21 വർഷം മുൻപാണ് ഗംഗാധരൻപിള്ള ഗുരുസ്വാമിയായത്. അറുപത്തിയെട്ടു വർഷം തുടർച്ചയായി അയ്യപ്പന്റെ തിരുവാഭരണങ്ങൾ ശബരിമലയിലേക്കു കൊണ്ടുപോകാനായി. 86 വയസ്സു വരെ അത് തുടർന്നു.
കഴിഞ്ഞ കുറച്ചു വർഷമായി വിശ്രമത്തിലായിരുന്നു. എങ്കിലും 2025 വരെ ഘോഷയാത്രയ്ക്ക് ആഭരണപ്പെട്ടി കൊട്ടാരത്തിൽ നിന്ന് ഏറ്റുവാങ്ങുകയും ശബരിമലയിൽ എത്തിക്കുകയും ചെയ്യുന്നത് അദ്ദേഹമായിരുന്നു. ഗംഗാധരൻപിള്ളയുടെ മകൻ കുളത്തിനാലിൽ ഉണ്ണികൃഷ്ണൻ 36 വർഷമായി സംഘത്തിലെ അംഗമാണ്.