കേരളത്തിൽ നിന്നും തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവം; വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി
Dec 23, 2024, 16:07 IST
കേരളത്തിൽ നിന്നും തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ ജനുവരി പത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയുടെ നിർദേശിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവർ പ്രത്യേക സിറ്റിങ് നടത്തിയാണ് വിഷയം പരിഗണിച്ചത്.
സംഭവത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേരെ കൂടി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ലോറി ഉടമയായ ചെല്ലദുരെ കണ്ണൂർ സ്വദേശി നിഥിൻ ജോർജ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം തിരുനെൽവേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹർ എന്നിവരെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുനെൽവേലിയിലേക്ക് മെഡിക്കൽ മാലിന്യമെത്തിച്ച ലോറിയും പൊലീസ് പിടികൂടിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചയായിരുന്നു അന്വേഷണം.