തിരുവനന്തപുരത്ത് ട്രെയിനിൽ വീണ്ടും പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വർക്കല സ്വദേശി കസ്റ്റഡിയിൽ
Nov 23, 2026, 11:43 IST
തലസ്ഥാനത്ത് ട്രെയിനിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. രാജ്യറാണി എക്സ്പ്രസിൽ തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് 16-കാരിക്ക് നേരെ അതിക്രമമുണ്ടായത്. സംഭവത്തിൽ വർക്കല സ്വദേശി അരവിന്ദിനെ (22) റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.
ട്രെയിനിലെ ടോയ്‌ലറ്റിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് പ്രതി പെൺകുട്ടിയോട് മോശമായി പെരുമാറിയത്. ചേച്ചിയുടെ വിദ്യാഭ്യാസ ആവശ്യത്തിനായി കുടുംബാംഗങ്ങൾക്കൊപ്പം ഹോട്ടലിൽ ജോലി തേടി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു പെൺകുട്ടി.
കഴിഞ്ഞ ദിവസവും തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ യുവതിക്ക് നേരെ സമാനമായ രീതിയിൽ ലൈംഗികാതിക്രമം നടന്നിരുന്നു; കസ്റ്റഡിയിലെടുത്ത പ്രതിയെ റെയിൽവേ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.