ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം;മുൻ മന്ത്രിയുടെ ഗൺമാമാനെ സസ്പെൻഡ് ചെയ്തു.

 

ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. മുൻ മന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാനായിരുന്ന പ്രജീഷ് എസ്. നായരെയാണ് സസ്‌പെൻഡ് ചെയ്തത്.ബസിലെ മോശം പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ പെൺകുട്ടി തന്നെ പകർത്തി പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലാണ് പ്രജീഷ് എസ്. നായർ നിലവിൽ ജോലി ചെയ്യുന്നത്. എസ്.എ.പി അസിസ്റ്റന്റ് കമാൻഡന്റിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.