എറണാകുളം സ്കൂളിലെ ഗ്ലാസ് മേൽക്കൂര തകർന്നുവീണു; വാർഡ് അംഗത്തിനും മൂന്ന് കുട്ടികൾക്കും പരിക്ക്
എറണാകുളം പറക്കടവ് പഞ്ചായത്തിലെ മള്ളുശ്ശേരി ഗവൺമെന്റ് എൽ.പി സ്കൂളിൽ സ്ഥാപിച്ച ഗ്ലാസ് മേൽക്കൂര തകർന്നുവീണ് വാർഡ് അംഗത്തിനും മൂന്ന് വിദ്യാർഥികൾക്കും പരിക്കേറ്റു. ഒരാഴ്ച മുൻപാണ് ഗ്ലാസ് റൂഫിന്റെ പണി പൂർത്തിയായത്. സ്കൂൾ വരാന്തയിൽ സ്ഥാപിച്ചിരുന്ന ഗ്ലാസ് റൂഫ് ആണ് തകർന്ന് വീണത്. ചില്ലുകൾ തെറിച്ച് വീണാണ് മൂന്ന് കുട്ടികൾക്ക് നിസാര പരുക്കേറ്റത്. ഇവരെ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് വിട്ടയച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. വാർഡ് മെമ്പർ മേരി റാഫേൽ പരിക്കേറ്റത്. രാവിലെ 9.50ഓടെ അസംബ്ലിക്ക് തൊട്ടുമുൻപായിരുന്നു അപകടം. മേൽക്കൂരയുടെ ചില്ലുകൾ തെറിച്ചുവീണാണ് കുട്ടികൾക്ക് പരിക്കേറ്റത്.
നിർമാണത്തിൽ അപാകതയുണ്ടായിരുന്നുവെന്ന് വാർഡ് അംഗവും രക്ഷിതാക്കളും ആരോപിച്ചു. മേൽക്കൂരയിലെ രണ്ട് ചില്ലുകൾ നേരത്തെ തന്നെ പൊട്ടിയിരുന്നുവെന്നും ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകാനിരിക്കെയാണ് അപകടമുണ്ടായതെന്നും മേരി റാഫേൽ പറഞ്ഞു. പുതിയതായി നിർമിച്ച മേൽക്കൂര ഒരാഴ്ചയ്ക്കുള്ളിൽ തകർന്നുവീണ സംഭവത്തിൽ നിർമാണത്തിന്റെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്.