കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
Jan 29, 2026, 17:40 IST
കണ്ണൂർ കുറ്റൂർ ചട്ടിയോൾ ബസ് സ്റ്റോപ്പിന് സമീപം ഡോക്ടർ ഇ.പി. രാജന്റെ വീട്ടിൽ മോഷണം. പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. വാതിൽ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് ഡൈനിംഗ് ഹാളിലെ കബോർഡിൽ സൂക്ഷിച്ച രണ്ട് പവന്റെ വളയും കിടപ്പുമുറിയിലെ അലമാരയിലും പരിശോധന മുറിയിലെ മേശയിലും സൂക്ഷിച്ചിരുന്ന 55,000 രൂപയും കവർന്നു. പരാതിക്കാരനും കുടുംബവും ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ വീട്ടുടമയും കുടുംബവും വിളയാങ്കോട് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയിരുന്നു. രാത്രി 9.35മണിയോടെ തിരിച്ചെത്തിയപ്പോഴായിരുന്നു മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്.ഉടനെ പെരിങ്ങോം പൊലീസിൽ പരാതി നൽകുകയായിരുന്നു