സ്വര്‍ണവിലയില്‍ ഇടിവ്

 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപെടുത്തി. ഗ്രാമിന് 65 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 14,015 രൂപയായി കുറഞ്ഞു. പവൻ്റെ വിലയിൽ 510 രൂപയുടെ ഇടിവുണ്ടായി. 1,12,120 രൂപയായാണ് പവൻ വില കുറഞ്ഞത്. 18കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. 50 രൂപയുടെ കുറവാണ് 18കാരറ്റ് സ്വർണത്തിന്റെ വിലയിൽ 50 രൂപയുടെ കുറവുണ്ടായി. സ്വർണവില ഗ്രാമിന് 11,520 രൂപയായും പവന് 92,160 രൂപയായും കുറഞ്ഞു.

അന്താരാഷ്ട്ര വിപണിയിലും സ്വർണം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സ്‌പോട്ട് ഗോൾഡ് 0.5 ശതമാനം നഷ്ടത്തോടെ 4,326.75 ഡോളറിലാണ് വ്യാപാരം ആരംഭിച്ചത്. യു.എസ്. ഗോൾഡ് ഫ്യൂച്ചർ നിരക്ക് ഒരു ശതമാനം ഇടിഞ്ഞ് 4,382.50 ഡോളറായി.