സ്വർണവില വീണ്ടും കൂടി
Sep 10, 2026, 14:27 IST
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി .22 കാരറ്റ് സ്വർണം ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് വർധിച്ചത്. ഇതോടെ ഇന്ന് ഒരു പവന്റെ വില 1,14,040 രൂപയായും ഗ്രാമിന് 14,255 രൂപയായും ഉയർന്നു. വെള്ളിയുടെ വില ഗ്രാമിന് 250 രൂപ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുന്നു. അതേസമയം, 18 കാരറ്റ് സ്വർണം പവന് 93,680 രൂപയും, 14 കാരറ്റിന് 72,960 രൂപയും, 9 കാരറ്റിന് 47,040 രൂപയുമാണ് ഇന്നത്തെ വിപണി വില.