സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; പവന് കുറഞ്ഞത് 560 രൂപ

 

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,065 രൂപയായി.പവന് ഇന്ന് 560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,04,520 രൂപയായി.

കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് സ്വർണവില താഴ്ന്നിരുന്നു. യുഎസ്-ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ ആഗോള വിപണിയിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് തുടരുന്നത്.അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലെ വ്യതിയാനങ്ങളും രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങളും കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.