സ്വർണവിലയിൽ വിണ്ടും ഇടിവ്
Oct 22, 2025, 20:07 IST
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപെടുത്തി . ഉച്ചയ്ക്ക് ശേഷം 960 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 93,000 ത്തിന് താഴെയെത്തി. രാവിലെ സ്വർണവില 2480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം പവന് കുറഞ്ഞത് 3,440 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 92,320 രൂപയാണ്.ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11540 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9490 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7400 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4780 രൂപയാണ്. വെള്ളിയുടെ വില രാവിലെ കുറഞ്ഞിരിന്നു. 5 രൂപയാണ് കുറഞ്ഞത്. ഇതോടെ വെള്ളിയുടെ വില 175 രൂപയായി.ഇന്നലെ ഉച്ചയ്ക്ക് ശേഷം 1600 രൂപ പവന് കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെയും ഇന്നുമായി പവന് കുറഞ്ഞത് 5,040 രൂപയാണ്. ഇന്നലെ രാവിലെ സർവകാല റെക്കോർഡിലായിരുന്നു സ്വർണവില.