സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ കുറഞ്ഞു
Jul 15, 2025, 12:24 IST
സംസ്ഥാനത്ത് ഇന്ന് സ്വർണവിലവിൽ പവന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തി. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 73,160 രൂപയാണ്. ഇന്നലെ 120 രൂപ പവന് വർദ്ധിച്ചിരുന്നു.കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1,240 രൂപയാണ് പവന് കൂടിയത്. ശനിയാഴ്ച ഈ മാസത്തിൽ ആദ്യമായി പവന്റെ വില 73,000 കടന്നിരുന്നു. അന്താരാഷ്ട്ര സംഭവ വികാസങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 10 രൂപ കുറഞ്ഞു. ഇന്നത്തെ വില 9145 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 5 രൂപ കുറഞ്ഞു. ഇന്നത്തെ വപണി വില 7500 രൂപയാണ്. വെള്ളിയുടെ വിലയിലെ ഇടിവുണ്ട് സാധാരണ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 122 രൂപയാണ്.