കേരളത്തിൽ സ്വർണവിലയിൽ ഇടിവ്
May 28, 2026, 13:47 IST
കേരളത്തിൽ വീണ്ടും സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി.ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 70 രൂപയുടെ കുറവാണുണ്ടായത്. 14,305 രൂപയായാണ് ഗ്രാമിന്റെ വില ഇടിഞ്ഞത് പവന്റെ വിലയിൽ 560 രൂപയുടെ കുറവുണ്ടായി. 1,14,440 രൂപയായാണ് പവന്റെ വില കുറഞ്ഞത്. പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളാണ് സ്വർണവില സ്വാധീനിക്കുന്നത്.സ്‌പോട്ട് ഗോൾഡ് വിലയിൽ 1.7 ശതമാനം ഇടിവുണ്ടായി. ഔൺസിന് 4,380 ഡോളറായാണ് വില ഇടിഞ്ഞത്. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 1.6 ശതമാനം ഇടിഞ്ഞ് 4,377.10 ഡോളറിലേക്ക് വീണു.