സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
Jul 13, 2026, 14:31 IST
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും കുറഞ്ഞു.
ഇതോടെ വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 13,100 രൂപയായും, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,04,800 രൂപയായും താഴ്ന്നു. സ്വര്‍ണവിലയില്‍ വന്‍ ഇടിവുണ്ടായെങ്കിലും വെള്ളി നിരക്കില്‍ ഇന്ന് മാറ്റമില്ല. വിപണിയില്‍ ഒരു ഗ്രാം വെള്ളിയുടെ വില 240 രൂപയാണ്
14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 8,385 രൂപയായി. ഒരു പവന് 67,080 രൂപയാണ് വില.9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,410 രൂപയും, ഒരു പവന് 43,280 രൂപയുമാണ് ഇന്നത്തെ നിരക്ക്.