സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,600 രൂപ

 

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് പവന് 1,600 രൂപ കുറഞ്ഞ് 1,02,520 രൂപയായി. ഗ്രാമിന് 200 രൂപ കുറഞ്ഞ് 12,815 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലയിടിവിന് പിന്നാലെയാണ് കേരളത്തിലും സ്വർണവില കുത്തനെ താഴ്ന്നത്.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,490 രൂപയും പവന് 83,920 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റിന് ഗ്രാമിന് 8,205 രൂപയും പവന് 65,640 രൂപയുമാണ് നിരക്ക്. 9 കാരറ്റിന് ഗ്രാമിന് 5,295 രൂപയും പവന് 42,360 രൂപയുമാണ് ഇന്നത്തെ വില. വെള്ളിക്ക് ഗ്രാമിന് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയുമാണ് നിരക്ക്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം പവൻ വിലയിൽ 3,500 രൂപയിലേറെ ഇടിവുണ്ടായി. നിലവിലെ വിലയിൽ നിന്ന് 2,520 രൂപ കൂടി കുറഞ്ഞാൽ പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തും. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ തുടർന്നും കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.