സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്; പവന് ഒറ്റയടിക്ക് 3,160 രൂപ കൂടി

 

കേരളത്തിൽ സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഗ്രാമിന് 395 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,600 രൂപയായി. പവന് 3,160 രൂപയുടെ വർധനയോടെ വില 1,16,800 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ സ്വർണവിലയിലുണ്ടായ വൻ വർധനയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുത്തനെ ഉയർന്നത്.