സ്വർണവില വിണ്ടും കുതിപ്പിലേക്ക്
May 14, 2025, 11:16 IST
സംസ്ഥാനത്ത് സ്വർണവില വിണ്ടും കുതിപ്പിലേക്ക്. പവൻ 320രൂപ വർദ്ധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 70,440 രൂപ.
മെയ് ആറിന് ശേഷം ആദ്യമായി ചൊവ്വാഴ്ച സ്വർണവില 72,000 ത്തിന് താഴെയെത്തിരുന്നു 2,280 രൂപയാണ് രണ്ട് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത്. എന്നാൽ ഉപഭോക്താക്കളുടെ പ്രതീക്ഷകൾ തകർത്തുകൊണ്ട് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8805 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7255 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്