സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്
Aug 27, 2025, 15:39 IST
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് വർധിച്ചത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന് 75,120 രൂപയായി ഒരു ഗ്രാമിന് 35 രൂപയാണ് വർധിച്ചത്. 9390 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.