സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്
May 6, 2026, 15:25 IST
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. രാവിലെ വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഉച്ചക്ക് ശേഷവും സ്വർണവിലയിൽ വർധനയുണ്ടായത്.ഒരു ഗ്രാം സ്വർണത്തിന് 75 രൂപയാണ് ഉച്ചക്ക് ശേഷം വർദ്ധിച്ചത്. നിലവിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 13,945 രൂപയായി . പവന്റെ വില 600 രൂപ ഉയർന്ന് 1,11,560 ആയി.
അതേസമയം, ഇന്ന് രാവിലേയും സ്വർണവില ഉയർന്നിരുന്നു. ഗ്രാമിന് 195 രൂപയുടെ വർദ്ധനവാണ് രാവിലെ രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13870 രൂപയായി ഉയർന്നു.പവന്റെ വിലയിൽ 1560 രൂപയുടെ വിലവർധനവുണ്ടായി. 1,10,960രൂപയായാണ് പവൻവില ഉയർന്നത്. രാജ്യാന്തര വിപണിയിലും സ്വർണ്ണവില ഉയർന്നിട്ടുണ്ട്