സ്വർണ്ണവില കുതിക്കുന്നു; ഇന്ന് 520 രൂപ വർദ്ധിച്ചു
Aug 29, 2025, 14:50 IST
സംസ്ഥാനത്ത് വീണ്ടും സ്വർണവില കുതിപ്പിലേക്ക്. ഒരു പവൻ സ്വർണത്തിന് ഇന്ന് 520 രൂപയാണ് ഉയർന്നിരിക്കുന്നത്. ഇതോടെ പവന് 75760 രൂപയായി. പണിക്കൂലി ഉൾപ്പെടെ ചേർത്ത് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 80000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. ഗ്രാമിന് 65 രൂപയും വർധിച്ചു. ഗ്രാമിന് 9470 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്