സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 1.20 ലക്ഷം കടന്നു

 

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് 640 രൂപ വർധിച്ച് 1,20,240 രൂപയായി. ഗ്രാമിന് 80 രൂപ ഉയർന്ന് 15,030 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ നിലവിലെ വില 289 രൂപയാണ്.

ഓണക്കാലത്ത് സ്വർണവിലയിലെ കുതിപ്പ് ഉപഭോക്താക്കളെ ഞെട്ടിക്കുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം പവന് 6,640 രൂപയാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ കുതിപ്പിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും പ്രകടമാകുന്നത്.