സ്വർണവില കുതിച്ചുയർന്നു; പവന് 520 രൂപ വർധിച്ച് 95,760 രൂപയായി

 
കേരളത്തിൽ സ്വർണ്ണവില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 65 രൂപ വർധിച്ച് 11,970 രൂപയായി. ഇതോടെ, ഒരു പവൻ സ്വർണ്ണത്തിന്റെ വില 520 രൂപ ഉയർന്ന് 95,760 രൂപയിലെത്തി. വില ഉയർന്നുതന്നെ നിൽക്കുന്നത് സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്. പണിക്കൂലിയും ജി.എസ്.ടിയും എല്ലാം ചേരുമ്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും