കരിപ്പൂരിൽ കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

 

കരിപ്പൂർ വിമാനത്താവളത്തിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിലും സ്വർണം കണ്ടെത്തി. റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയ പൊന്നാനി സ്വദേശിയിൽ നിന്നും എട്ട് മാസം പ്രായമുള്ള കുഞ്ഞിൽ നിന്നുമാണ് ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്.

പിതാവും മൂന്ന് മക്കളുമാണ് റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയത്. കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഒരു ഭാഗം സ്വർണം. പിതാവിൻ്റെ ദേഹത്ത് ഒളിപ്പിച്ച മിശ്രിത രൂപത്തിലുള്ള സ്വർണവും പിടികൂടിയിട്ടുണ്ട്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.