സാനിറ്ററി പാഡിനുള്ളിൽ സ്വർണം; തിരുവനന്തപുരം വിമാനത്താവളത്തിൽ യുവതി അറസ്റ്റിൽ
Nov 23, 2022, 09:01 IST
സാനിറ്ററി പാഡിനുള്ളിൽ കുഴമ്പുരൂപത്തിൽ ഒളിപ്പിച്ചിരുന്ന ഒരു കിലോ 35 ഗ്രാം സ്വർണവുമായി യുവതിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റുചെയ്തു.
കൊല്ലം സ്വദേശിനിയെയാണ് 53 ലക്ഷം രൂപ വിലയുള്ള സ്വർണവുമായി കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് അറസ്റ്റുചെയ്തത്. ഷാർജയിൽ നിന്നും ചൊവ്വാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയാണ്. കസ്റ്റംസ് കേസെടുത്തു.