ജിപ്സി ഡ്രിഫ്റ്റിംഗ്: തൃശ്ശൂരിൽ 14 വയസുകാരന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ
തൃശൂരിൽ ജിപ്സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 14 വയസുകാരൻ മരണപ്പെട്ടു. ഇന്നലെ വൈകിട്ട് ആറുമണിയോടെ ചാമക്കാല രാജീവ് റോഡ് ബീച്ചിൽ വെച്ചായിരുന്നു സംഭവം.ബീച്ചിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് സിനാനാണ് മരണപ്പെട്ടത്. കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷജീർ ആണ് സാഹസിക ഡ്രിഫ്റ്റിംഗ് നടത്തിയത്.ഷജീർ ഡ്രിഫ്റ്റിംഗ് നടത്തുന്നതിനിടെ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് സിനാനാന്റെ മരണകാരണം.
സംഭവത്തിൽ പോലീസ് കേസെടുത്തു.യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ഡ്രിഫ്റ്റിംഗ് നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡ്രിഫ്റ്റിംഗ് കാണാനെത്തിയ കുട്ടികൾ ഇതിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുട്ടിയെ വാഹനത്തിൽ കയറ്റി സാഹസത്തിന് മുതിരുകയായിരുന്നു. സിനാന്റെ കൂടെ രണ്ടു കുട്ടികൾ കൂടെ വാഹനത്തിൽ കയറിയിരുന്നു.കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.