വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 രോഗലക്ഷണങ്ങൾ, കുസാറ്റ് ക്യാമ്പസ് അടച്ചു, ഹോസ്റ്റൽ മുറികൾ ഒഴിയാനും നിർദേശം
Jul 31, 2025, 20:05 IST
എറണാകുളത്തെ കുസാറ്റ് ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വൺ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ക്യാമ്പസ് അഞ്ച് ദിവസത്തേക്ക് അടച്ചു. നാളെ മുതൽ ക്ലാസുകൾ ഓൺലൈൻ മുഖേന ആയിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുക . ക്യാമ്പസിലെ ചില ഹോസ്റ്റലുകളിൽ രോഗബാധ കണ്ടതിനെ തുടർന്നാണ് നടപടി. കേരളത്തിന് പുറത്തുള്ളവർ ഒഴികെ മറ്റെല്ലാ വിദ്യാർത്ഥികളും ഹോസ്റ്റൽ മുറികൾ ഒഴിയാനും നിർദേശം നൽകിയിട്ടുണ്ട്.