ചാൻസലറുടെ ഉത്തരവുകൾ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ലെന്ന് ഹൈക്കോടതി

 

സർവകലാശാല ചാൻസലർ-സിൻഡിക്കേറ്റ് അധികാരത്തർക്കത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ചാൻസലറുടെ ഉത്തരവുകൾ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ലെന്ന്  ഹൈക്കോടതി . സിൻഡിക്കേറ്റിന്റെ അത്തരം നടപടികൾ അധികാര ശ്രേണിയ്ക്കും അച്ചടക്കത്തിനും എതിരെന്നും കോടതി വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി നിരീക്ഷണം.

സിൻഡിക്കേറ്റ് പുറത്താക്കിയ ഇൻസ്ട്രമെന്റേഷൻ എഞ്ചിനീയറെ തിരിച്ചെടുത്ത ചാൻസലറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. രണ്ട് സിൻഡിക്കേറ്റംഗങ്ങളായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഉദ്യോഗസ്ഥൻ ക്രമക്കേട് നടത്തിയെന്നതായിരുന്നു സിൻഡിക്കേറ്റിന്റെ വാദം. എന്നാൽ, ക്രമക്കേട് നടന്നെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാൽ സർക്കാരും സർവകലാശാലയും കൃത്യമായ അന്വേഷണ നടത്തി കുറ്റക്കാരെ വെളിച്ചെത്ത് കൊണ്ടുവരികയാണ് വേണ്ടതെന്നാണ് കോടതി നിർദ്ദേശിച്ചു.