എംജി സർവകലാശാല യൂണിയന് അനുവദിച്ച പണം തിരിച്ചടയ്ക്കാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ

 

എംജി സർവകലാശാലാ യൂണിയൻ സംഘടിപ്പിക്കുന്ന ദേശീയ കോൺഫറൻസിന് അനുവദിച്ച തുക തിരിച്ചടയ്ക്കണമെന്ന വൈസ് ചാൻസലറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർവകലാശാല യൂണിയൻ സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതിയുടെ നടപടി. സർവകലാശാലയ്ക്കും വൈസ് ചാൻസലർക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ദേശീയ സെമിനാർ നടത്തുന്നതിനായി സർവകലാശാല യൂണിയന് 2,81,250 രൂപ മുൻകൂറായി അനുവദിച്ചിരുന്നു.എന്നാൽ ഓഗസ്റ്റ് ഒന്നിന് ഇറക്കിയ ഉത്തരവിൽ ഈ പണം തിരികെ അടയ്ക്കണമെന്ന് വി.സി ആവശ്യപ്പെട്ടു. ദേശീയ സെമിനാറിനുള്ള പോസ്റ്ററ്ററുകളിൽ 'പാറ്റ'യുടെ ചിത്രം പതിപ്പിച്ചതും ഡൽഹിയിൽ നടന്ന സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതുമായിരിക്കാം വി.സിയെ പ്രകോപിപ്പിച്ചത് എന്നാണ് വിദ്യാർഥികൾ പറയുന്നത്.തുടർന്ന് വി.സിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സർവകലാശാല യൂണിയൻ കോടതിയെ സമീപിക്കുകയായിരുന്നു.