തോൽവിക്ക് കാരണം അൻവറാണെന്ന് പറഞ്ഞിട്ടില്ല; കെ. പ്രവീൺ കുമാർ
Updated: Aug 25, 2026, 10:10 IST
ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പി.വി. അൻവർ സ്ഥാനാർഥിയായതാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ. കൈപ്പത്തി ചിഹ്നത്തിലോ കോണി ചിഹ്നത്തിലോ മത്സരിക്കാതിരുന്നതാണ് തിരിച്ചടിക്ക് കാരണമെന്ന പ്രവർത്തകരുടെ വികാരമാണ് താൻ പങ്കുവച്ചതെന്നും പ്രവീൺ കുമാർ വ്യക്തമാക്കി. ജയിച്ചാൽ തനിക്ക് മന്ത്രി സ്ഥാനം നൽകേണ്ടിവരുമെന്ന ചിലരുടെ ഭയമാണ് തോൽവിക്ക് പിന്നിലെന്ന പി.വി. അൻവറിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും പ്രവീൺ കുമാർ വ്യക്തമാക്കി.