അംഗൻവാടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പെരുവയൽ പഞ്ചായത്ത് മെമ്പർക്കെതിരെ പരാതി
May 19, 2026, 17:58 IST
കോഴിക്കോട് പെരുവയൽ പഞ്ചായത്തിലെ മെമ്പർക്കെതിരെ പീഡന പരാതി. സിപിഎം അംഗവും പൂവാട്ടുപറമ്പ് മുൻ ലോക്കൽ സെക്രട്ടറിയുമായ എം.എം. പ്രസാദിനെതിരെയാണ് കുന്ദമംഗലം പൊലീസിൽ പരാതി ലഭിച്ചത്.
അംഗൻവാടിയിൽ വച്ച് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. മെയ് ഏഴിനാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ഇതുവരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
ആരോപണത്തിന് പിന്നാലെ ഇയാളെ സിപിഎം പുറത്താക്കി. മെമ്പർ സ്ഥാനം രാജിവെക്കാനും നിർദേശം നൽകിയിട്ടുണ്ട്.പ്രസാദിന്റെ രാജിയാവശ്യപ്പെട്ട് പെരുവയൽ പഞ്ചായത്ത് ഓഫീസിനുമുന്നിൽ അംഗൻവാടി ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചു. യുഡിഎഫ് പ്രവർത്തകരും പഞ്ചായത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു.