വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, 10 ലക്ഷം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
കാസർകോട് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്ത് (42) ആണ് അറസ്റ്റിലായത്. 39 വയസ്സുള്ള യുവതിയാണ് പരാതിക്കാരി. 10 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.
39 വയസ്സുള്ള യുവതിയാണ് പരാതി നൽകിയത്. വിവാഹബന്ധം വേർപെടുത്തിയ ശേഷം പരിചയപ്പെട്ട യുവതിയുമായി ശ്രീജിത്ത് ബന്ധം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.തുടർന്ന് യുവതിയുടെ പേരിലുള്ള വീടും സ്ഥലവും നിർബന്ധിച്ച് വിറ്റുവെന്നും, അതിലൂടെ ലഭിച്ച തുകയിൽ നിന്ന് വലിയൊരു ഭാഗം ഇയാൾ കൈക്കലാക്കിയതായും ആരോപണമുണ്ട്. പിന്നീട് വാങ്ങിയ പുതിയ വീടും സ്ഥലവും പണയം വച്ച് പണം തട്ടിയതായും പരാതിയിൽ വ്യക്തമാക്കുന്നു. മൊത്തം 10 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ആരോപണം.പിന്നീട് ബന്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറിയതായി പരാതിക്കാരി പറയുന്നു