ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണ് മരിച്ചു
Aug 10, 2026, 17:04 IST
കണ്ണൂരിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണ് മരിച്ചുചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ ലേഖയാണ് മരിച്ചത്. 51 വയസ്സായിരുന്നു.പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ദീപ ലേഖ കുഴഞ്ഞുവീണത്. ഉടൻ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിയാണ് ദീപ ലേഖ.