അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്
Jul 18, 2025, 17:29 IST
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. വടക്കൻ കേരളത്തിൽ 4 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാൻ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും, കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
നാളെയും മറ്റന്നാളും 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചേക്കും
പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.