ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

 

ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ഈ ജില്ലകളിൽ യെല്ലോ അലർട്ട് അലേർട്ട് ആണ്.

നിലവിൽ കാലവർഷം ദുർബലമാണ്. തെക്കു കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള കേരള തീരത്തിനും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് ശക്തമായ മഴ ലഭിക്കാൻ ഇടയാക്കുന്നത്. ഇന്ന് പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിങ്കളാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ജാഗത്രയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.